Thursday, March 03, 2016

ശക്തരിൽ ശക്തൻ ഡിങ്കാ ........

 പരമ്പരാഗതമതങ്ങളുടെയും വിശ്വാസങ്ങളുടെയും നിരർത്ഥകത തുറന്നുകാണിക്കുന്നതിനുവേണ്ടി, ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായ ചില മലയാളി നിഷ്പക്ഷ സാമൂഹിക പ്രവർത്തകർ ഡിങ്കനെ ഒരു ദൈവമായി ഉപയോഗിയ്ക്കാറുണ്ട്. പാശ്ചാത്യർക്കിടയിൽ പറക്കും ഇടിയപ്പഭീമനുള്ള (ഇംഗ്ലീഷ്: Flying Spaghetti Monster) സ്ഥാനമാണ് ചില മലയാളികൾക്ക് ഡിങ്കദൈവം. ഈ മതം ഡിങ്കോയിസം എന്ന് ഇത്തരക്കാർക്കിടയിൽ അറിയപ്പെടുന്നു. വളരെ കുറച്ചുപേർ മാത്രം പ്രചരിപ്പിക്കുന്ന ഈ മതം വ്യവസ്ഥാപിതമായ മത ചട്ടക്കൂടുകളോ കർമ്മങ്ങളോ ആരാഥനാലയങ്ങളോ ഇല്ലാത്തതാ



ഈ സംഭവം നടക്കുന്നത് വർഷങ്ങൾക്ക് മുമ്പാണ്.,
വർഷങ്ങൾക്കു മുമ്പെന്ന് പറയുമ്പോൾ ഫേസ്ബുക്കും വാട്സ്ആപ്പുമൊന്നും മനുഷ്യന്മാരുടെ സ്വപ്ങ്ങളിൽ പോലുമില്ലാതിരുന്ന കാലഘട്ടം..,
അന്ന് ഡിങ്കോയിസം പയർ വിത്തിൽ നിന്ന് പുറത്തിറങ്ങി വരുന്ന ചെടിയെ പോലെ പതിയെ പതിയെ വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു..,
ആ സമയത്ത് വി.ബാലമംഗളത്തിന്റെ കേവലം ഒന്നോ രണ്ടോ എഡിഷൻസ് മാത്രമേ ഇറങ്ങിയിട്ടുമുണ്ടായിരുന്നുള്ളൂ..,
സമാധാനമതം എന്ന് സ്വയം പറഞ്ഞ് നടക്കുന്ന പുട്ടാലിസ്റ്റുകളുടെയും, വിവരക്കേടും, മണ്ടത്തരവും മാത്രം മുതൽക്കൂട്ടായുള്ള മായാവിസ്റുകളുടെയും ഇടയിൽ ന്യൂനപക്ഷം ആയിരുന്നത് കൊണ്ട് തന്നെ സ്വന്തം സ്റ്റുഡിയോ, വീട്, കൈ, കാല് എന്നിവയൊക്കെ സംരക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ വായുമടച്ചു രഹസ്യമായി മാത്രം ഡിങ്കനെ വിളിച്ച് പ്രാർത്ഥിച്ചു ജീവിതം തള്ളി നീക്കിയിരുന്ന ഡിങ്കോയിസ്റുകൾ ഉണ്ടായിരുന്ന ഇരുണ്ട യുഗം..,
ആയിടെയാണ് പുട്ടാലിസ്റ്റുകളും മായാവിസ്റുകളും തമ്മിൽ ഭയങ്കരമായ സംഘർഷമുണ്ടായത്.,
പുട്ടാലിസ്റ്റുകളുടെ ആസ്ഥാന പ്രവാചകനായിരുന്ന ടുട്ടു(പ) അദ്ദേഹത്തിന്റെ "നഴ്‌സറിയിൽ" പഠിക്കുന്ന ഭാര്യ ചിന്നു(ക)യുമായി ഹണിമൂണിന് പോയി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് പുട്ടാലിസ്റ്റുകൾ പണിത പള്ളിയുടെ പരിസരത്ത് നിന്നും മുമ്പ് ഒരു സംഘട്ടനത്തിനിടയിൽ മായാവി വലിച്ചൂരിയ ലുട്ടാപ്പിയുടെ കറുത്ത ജെട്ടി കണ്ടെടുത്തു എന്നും, ആ പുണ്യഭൂമി തങ്ങൾക്കു അവകാശപ്പെട്ടതാണെന്നും അവിടെയുള്ള പുട്ടാലിസ്റ്റുകളുടെ പള്ളി അടിച്ചു പൊളിച്ചു എത്രയും വേഗം മായാവിക്ഷേത്രം പണിയണമെന്നും പറഞ്ഞ് കൊണ്ട് മായാവിസ്റുകൾ രംഗത്ത് വന്നു..,
എന്നാൽ സമാധാന മതക്കാരായ പുട്ടാലിസ്റ്റുളുണ്ടോ വിടുന്നു..?
ഭൂമിയിൽ സമാധാനത്തിന്റെ സിറോ ബൾബ് കത്തിക്കാൻ വേണ്ടി പുട്ടാലു ദൈവം അയച്ചു എന്ന് പറയപ്പെടുന്നു പ്രവാചകൻ ടുട്ടു(പ) യുടെ പാത പിന്തുടരാൻ തന്നെ അവർ തീരുമാനിച്ചു..,
വാളും, വടിയും, ഒക്കെയായി മായാവിസ്റുകൾക്കെതിരെ സമാധാനപരമായി കൊന്നും, കൊലവിളിച്ചും കയ്യും കാലും വെട്ടിയുമൊക്കെ യുദ്ധം ചെയ്യാൻ അവർ സന്നദ്ധരായി..,
എന്നാൽ എണ്ണത്തിൽ കൂടുതലായ മായാവിസ്റുകൾ ലുട്ടാപ്പിയുടെ ആയുധമായി കുന്തവും, കല്ലുമൊക്കെയായി ഉടനെ രംഗത്തിറങ്ങി..,
പണ്ടേതോ കലാകാരൻ പറഞ്ഞത് പോലെ പിന്നെ അടിയോടടിയായിരുന്നു..,
ഒടുവിൽ രാത്രിയിൽ മായാവിസ്റുകൾ പള്ളി തകർക്കുകയും മായാവിക്ക് ജയ് വിളിക്കുകയും ചെയ്തു..,
ഇതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ല..,
നമുക്ക് കാര്യത്തിലേക്ക് വരാം..,
ഈ സമയത്ത് നാട്ടിലെ ഡിങ്കോയിസ്റുകൾ ഒരു രഹസ്യ യോഗം ചേർന്നു,
ഡിങ്ക പ്രാർത്ഥനയ്ക്ക് ശേഷം യോഗ നടപടികൾ ആരംഭിച്ചു..,
പുട്ടാലിസ്റ്റുകൾക്കും മായാവിസ്റുകൾക്കും ആലയങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഡിങ്കോയിസ്റുകൾക്കും ഡിങ്കനെ ആരാധിക്കാൻ ഡിങ്കാലയം വേണമെന്ന ആവശ്യം ശക്തമായി..,
ആ സമയം പ്ലൂട്ടോയുടെ ഭ്രമണ പഥം തിരിച്ചു വിട്ട് ശാസ്ത്ര ലോകത്തെ വട്ടം കറക്കുകയായിരുന്ന സർവജ്ഞാനിയും, സർവ വ്യാപിയുമായ ഡിങ്കൻ ഇത് ഞൊടിയിടയിൽ കേട്ടു..,
ഉടനെ ഒരശിരീരി ആയി തന്റെ നിലപാട് ആ യോഗത്തിൽ എത്തിച്ചു കൊടുത്തു..,
-
"മിട്ടു മുയലേ പറയുക,
മനുഷ്യ നിർമ്മിതമായ ആലയങ്ങളിൽ ഞാൻ വസിക്കുന്നില്ല.,
അവിടെ വന്നു ഒരു പണിയുമില്ലാതെ കുത്തിയിരിക്കാൻ മാത്രം എനിക്ക് വിയർപ്പിന്റെ അസുഖമൊന്നും പിടിപ്പെട്ടിട്ടില്ല..,
ഞാൻ തേങ്ങയിൽ വെള്ളം നിറക്കുന്നവനും ഈന്തപ്പഴത്തിൽ കുരു നിറക്കുന്നവനുമാകുന്നു...
ആലയം പണിയണം എന്ന് പറയുന്നവൻ ഒന്ന് ചുറ്റും നോക്കുക..,
തിന്നു എല്ലിന്റെ ഇടയിൽ കയറുമ്പോൾ തോന്നുന്ന ഒരസുഖം മാത്രമാണിത്..,
എനിക്ക് നിന്റെ പാലോ പഴമോ സേവിച്ചു ജീവിക്കൻണ്ട ഗതികേടൊന്നും എനിക്ക് ഇത് വരെയില്ല.,
So First Try To Feed The Poor People around you & i dont want ur F****g milk& fruits "
ഈ വാക്യങ്ങൾ ഉടനെ ആ ലക്കം ബാലമംഗളത്തിൽ പാർക്കർ പേന വെച്ച് എഴുതി വെച്ചു..,
പുട്ടാലിസ്റ്റുകളും , മായാവിസ്റുകളും ആലയം, ഞങ്ങടെ നിങ്ങടെ എന്നൊക്കെ പറഞ്ഞു ഇന്നും തമ്മിൽ തല്ലുമ്പോഴും ഡിങ്കോയിസ്റുകൾ സമാധാനപരമായി ജീവിക്കുന്നു..,
ഇതിനെല്ലാം കാരണം ഈ ബാലമംഗള വാക്യമാണ്..
സ്തുതിഗീതങ്ങൾ അവന് മാത്രം..
ഏക ദൈവം ഡിങ്കനെ സ്തുതിപ്പിൻ..

Monday, January 18, 2016

ഒരു ക്രിസ്മസ് ഗാനം - Malayalam Christmas Carol 'SANTHOSHA SUDINAMITHA Lyrics - സന്തോഷസുദിനമിതാ മലയാളം ലിറിക്സ് (വരികള്‍ ).


നല്ല ഒരു ക്രിസ്മസ് ഗാനം . ഈ കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിൽ എനിക്ക് പാടി രണ്ടാം സ്ഥാനം കിട്ടിയ പാട്ട് ആണ് ഇത് . വരികൾ ചുവടെ ചേർക്കുന്നു 



താരകജാലംലല്ലല്ലല്ലപുഞ്ചിരിതൂകിലല്ലല്ലല്ലലല്ലലാ
തരുനിരആനന്ദനൃത്തമാടി
സർവ്വജഗത്തിൻഅധിപതിതാൻഉർവിമധ്യത്തിൽഅവതരിച്ച
സന്തോഷസുദിനമിതാആ .....
സന്തോഷസുദിനമിതാ
പഗരിഗസസഗഗപപ
പരിസരിപപധധസസ
സധപധസഗരിസധപ .... ആആആആആആ....
ദേവകുമാരനാംയേശു..ആആആആ ....
മേരിമാതാവിൻറെസൂനുആആആആ ....
ബെത്ലഹേംനഗരിയിൽആരോരുംഇല്ലാതെ
പുൽകൂട്ടിൽവന്നുജാതനായി.. അവൻ
പുൽകൂട്ടിൽവന്നുജാതനായി...{താരകജാലം}
ആട്ടിടയർവാർത്തകേട്ടുആആആആ ....
ആട്ടിൻതോഴുത്തിനെവിട്ടുആആആആ ...
ആത്മാവിൻഇടയനാംയേശുവിനെകാണ്‍മതിനായ്
കൊതിയോടെഓടിഓടിവന്നു.. അവർ
കൊതിയോടെഓടിഓടിവന്നു. ...{താരകജാലം}
പീഡിതർക്കാലംബമാകാൻആആആആ ..
ദുഖിതർക്കശ്വാസമേകാൻആആആആ ..
ഈനല്ലഇടയനെഎന്നെന്നുംപിൻതുടരാം
സ്നേഹത്തിൻവാഹകരായ്തീരാം  ...നമ്മൾ
സ്നേഹത്തിൻവാഹകരായ്തീരാം..
താരകജാലംലല്ലല്ലല്ലപുഞ്ചിരിതൂകിലല്ലല്ലല്ലലല്ലലാ
തരുനിരആനന്ദനൃത്തമാടി
സർവ്വജഗത്തിൻഅധിപതിതാൻഉർവിമധ്യത്തിൽഅവതരിച്ച
സന്തോഷസുദിനമിതാആആ ആആആ .....
സന്തോഷസുദിനമിതാ...........................

Christmas carol song  Lyrics for SANTHOSHA SUDINAMITHA  , സന്തോഷസുദിനമിതാ .. മലയാളം ലിറിക്സ് (വരികള്‍ ).