Showing posts with label Dingoism ഡിങ്കോയിസം. Show all posts
Showing posts with label Dingoism ഡിങ്കോയിസം. Show all posts

Thursday, March 03, 2016

ശക്തരിൽ ശക്തൻ ഡിങ്കാ ........

 പരമ്പരാഗതമതങ്ങളുടെയും വിശ്വാസങ്ങളുടെയും നിരർത്ഥകത തുറന്നുകാണിക്കുന്നതിനുവേണ്ടി, ഇന്റർനെറ്റിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായ ചില മലയാളി നിഷ്പക്ഷ സാമൂഹിക പ്രവർത്തകർ ഡിങ്കനെ ഒരു ദൈവമായി ഉപയോഗിയ്ക്കാറുണ്ട്. പാശ്ചാത്യർക്കിടയിൽ പറക്കും ഇടിയപ്പഭീമനുള്ള (ഇംഗ്ലീഷ്: Flying Spaghetti Monster) സ്ഥാനമാണ് ചില മലയാളികൾക്ക് ഡിങ്കദൈവം. ഈ മതം ഡിങ്കോയിസം എന്ന് ഇത്തരക്കാർക്കിടയിൽ അറിയപ്പെടുന്നു. വളരെ കുറച്ചുപേർ മാത്രം പ്രചരിപ്പിക്കുന്ന ഈ മതം വ്യവസ്ഥാപിതമായ മത ചട്ടക്കൂടുകളോ കർമ്മങ്ങളോ ആരാഥനാലയങ്ങളോ ഇല്ലാത്തതാ



ഈ സംഭവം നടക്കുന്നത് വർഷങ്ങൾക്ക് മുമ്പാണ്.,
വർഷങ്ങൾക്കു മുമ്പെന്ന് പറയുമ്പോൾ ഫേസ്ബുക്കും വാട്സ്ആപ്പുമൊന്നും മനുഷ്യന്മാരുടെ സ്വപ്ങ്ങളിൽ പോലുമില്ലാതിരുന്ന കാലഘട്ടം..,
അന്ന് ഡിങ്കോയിസം പയർ വിത്തിൽ നിന്ന് പുറത്തിറങ്ങി വരുന്ന ചെടിയെ പോലെ പതിയെ പതിയെ വളർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു..,
ആ സമയത്ത് വി.ബാലമംഗളത്തിന്റെ കേവലം ഒന്നോ രണ്ടോ എഡിഷൻസ് മാത്രമേ ഇറങ്ങിയിട്ടുമുണ്ടായിരുന്നുള്ളൂ..,
സമാധാനമതം എന്ന് സ്വയം പറഞ്ഞ് നടക്കുന്ന പുട്ടാലിസ്റ്റുകളുടെയും, വിവരക്കേടും, മണ്ടത്തരവും മാത്രം മുതൽക്കൂട്ടായുള്ള മായാവിസ്റുകളുടെയും ഇടയിൽ ന്യൂനപക്ഷം ആയിരുന്നത് കൊണ്ട് തന്നെ സ്വന്തം സ്റ്റുഡിയോ, വീട്, കൈ, കാല് എന്നിവയൊക്കെ സംരക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ വായുമടച്ചു രഹസ്യമായി മാത്രം ഡിങ്കനെ വിളിച്ച് പ്രാർത്ഥിച്ചു ജീവിതം തള്ളി നീക്കിയിരുന്ന ഡിങ്കോയിസ്റുകൾ ഉണ്ടായിരുന്ന ഇരുണ്ട യുഗം..,
ആയിടെയാണ് പുട്ടാലിസ്റ്റുകളും മായാവിസ്റുകളും തമ്മിൽ ഭയങ്കരമായ സംഘർഷമുണ്ടായത്.,
പുട്ടാലിസ്റ്റുകളുടെ ആസ്ഥാന പ്രവാചകനായിരുന്ന ടുട്ടു(പ) അദ്ദേഹത്തിന്റെ "നഴ്‌സറിയിൽ" പഠിക്കുന്ന ഭാര്യ ചിന്നു(ക)യുമായി ഹണിമൂണിന് പോയി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് പുട്ടാലിസ്റ്റുകൾ പണിത പള്ളിയുടെ പരിസരത്ത് നിന്നും മുമ്പ് ഒരു സംഘട്ടനത്തിനിടയിൽ മായാവി വലിച്ചൂരിയ ലുട്ടാപ്പിയുടെ കറുത്ത ജെട്ടി കണ്ടെടുത്തു എന്നും, ആ പുണ്യഭൂമി തങ്ങൾക്കു അവകാശപ്പെട്ടതാണെന്നും അവിടെയുള്ള പുട്ടാലിസ്റ്റുകളുടെ പള്ളി അടിച്ചു പൊളിച്ചു എത്രയും വേഗം മായാവിക്ഷേത്രം പണിയണമെന്നും പറഞ്ഞ് കൊണ്ട് മായാവിസ്റുകൾ രംഗത്ത് വന്നു..,
എന്നാൽ സമാധാന മതക്കാരായ പുട്ടാലിസ്റ്റുളുണ്ടോ വിടുന്നു..?
ഭൂമിയിൽ സമാധാനത്തിന്റെ സിറോ ബൾബ് കത്തിക്കാൻ വേണ്ടി പുട്ടാലു ദൈവം അയച്ചു എന്ന് പറയപ്പെടുന്നു പ്രവാചകൻ ടുട്ടു(പ) യുടെ പാത പിന്തുടരാൻ തന്നെ അവർ തീരുമാനിച്ചു..,
വാളും, വടിയും, ഒക്കെയായി മായാവിസ്റുകൾക്കെതിരെ സമാധാനപരമായി കൊന്നും, കൊലവിളിച്ചും കയ്യും കാലും വെട്ടിയുമൊക്കെ യുദ്ധം ചെയ്യാൻ അവർ സന്നദ്ധരായി..,
എന്നാൽ എണ്ണത്തിൽ കൂടുതലായ മായാവിസ്റുകൾ ലുട്ടാപ്പിയുടെ ആയുധമായി കുന്തവും, കല്ലുമൊക്കെയായി ഉടനെ രംഗത്തിറങ്ങി..,
പണ്ടേതോ കലാകാരൻ പറഞ്ഞത് പോലെ പിന്നെ അടിയോടടിയായിരുന്നു..,
ഒടുവിൽ രാത്രിയിൽ മായാവിസ്റുകൾ പള്ളി തകർക്കുകയും മായാവിക്ക് ജയ് വിളിക്കുകയും ചെയ്തു..,
ഇതിന്റെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുന്നില്ല..,
നമുക്ക് കാര്യത്തിലേക്ക് വരാം..,
ഈ സമയത്ത് നാട്ടിലെ ഡിങ്കോയിസ്റുകൾ ഒരു രഹസ്യ യോഗം ചേർന്നു,
ഡിങ്ക പ്രാർത്ഥനയ്ക്ക് ശേഷം യോഗ നടപടികൾ ആരംഭിച്ചു..,
പുട്ടാലിസ്റ്റുകൾക്കും മായാവിസ്റുകൾക്കും ആലയങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഡിങ്കോയിസ്റുകൾക്കും ഡിങ്കനെ ആരാധിക്കാൻ ഡിങ്കാലയം വേണമെന്ന ആവശ്യം ശക്തമായി..,
ആ സമയം പ്ലൂട്ടോയുടെ ഭ്രമണ പഥം തിരിച്ചു വിട്ട് ശാസ്ത്ര ലോകത്തെ വട്ടം കറക്കുകയായിരുന്ന സർവജ്ഞാനിയും, സർവ വ്യാപിയുമായ ഡിങ്കൻ ഇത് ഞൊടിയിടയിൽ കേട്ടു..,
ഉടനെ ഒരശിരീരി ആയി തന്റെ നിലപാട് ആ യോഗത്തിൽ എത്തിച്ചു കൊടുത്തു..,
-
"മിട്ടു മുയലേ പറയുക,
മനുഷ്യ നിർമ്മിതമായ ആലയങ്ങളിൽ ഞാൻ വസിക്കുന്നില്ല.,
അവിടെ വന്നു ഒരു പണിയുമില്ലാതെ കുത്തിയിരിക്കാൻ മാത്രം എനിക്ക് വിയർപ്പിന്റെ അസുഖമൊന്നും പിടിപ്പെട്ടിട്ടില്ല..,
ഞാൻ തേങ്ങയിൽ വെള്ളം നിറക്കുന്നവനും ഈന്തപ്പഴത്തിൽ കുരു നിറക്കുന്നവനുമാകുന്നു...
ആലയം പണിയണം എന്ന് പറയുന്നവൻ ഒന്ന് ചുറ്റും നോക്കുക..,
തിന്നു എല്ലിന്റെ ഇടയിൽ കയറുമ്പോൾ തോന്നുന്ന ഒരസുഖം മാത്രമാണിത്..,
എനിക്ക് നിന്റെ പാലോ പഴമോ സേവിച്ചു ജീവിക്കൻണ്ട ഗതികേടൊന്നും എനിക്ക് ഇത് വരെയില്ല.,
So First Try To Feed The Poor People around you & i dont want ur F****g milk& fruits "
ഈ വാക്യങ്ങൾ ഉടനെ ആ ലക്കം ബാലമംഗളത്തിൽ പാർക്കർ പേന വെച്ച് എഴുതി വെച്ചു..,
പുട്ടാലിസ്റ്റുകളും , മായാവിസ്റുകളും ആലയം, ഞങ്ങടെ നിങ്ങടെ എന്നൊക്കെ പറഞ്ഞു ഇന്നും തമ്മിൽ തല്ലുമ്പോഴും ഡിങ്കോയിസ്റുകൾ സമാധാനപരമായി ജീവിക്കുന്നു..,
ഇതിനെല്ലാം കാരണം ഈ ബാലമംഗള വാക്യമാണ്..
സ്തുതിഗീതങ്ങൾ അവന് മാത്രം..
ഏക ദൈവം ഡിങ്കനെ സ്തുതിപ്പിൻ..

Wednesday, September 05, 2012

Did DINKAN ഡിങ്കന്‍ made the world for rats

Platform for debate : Did DINKAN made the world for rats. 

if so it would have be a world without cat and snakes.

the answer is no. If Dinkan was the savior of rats he would have eradicated snakes and cats from the world and achieved his goal. or else he could simply not make cat , snakes or even humans who poses such threats to rats.

അങ്ങനെയെങ്കിൽ എലികൾക്കു വേണ്ടിയാണോ ഡിങ്കൻ ലോകമുണ്ടാക്കിയതു?

ഉത്തരം: അല്ല. എലികൾക്കു വേണ്ടിയാണു ഡിങ്കൻ അവതരിച്ചിരുന്നത് എങ്കിൽ.. ലോകത്തുനിന്നു പൂച്ചയേയും പാമ്പിനെയും ഇല്ലായ്മ ചെയ്യുന്നതോടുകൂടി ഡിങ്കന്റെ ലക്ഷ്യം സാധിക്കുമായിരുന്നു. അല്ലെങ്കിൽ.. എലികൾക്കു ഒരു പ്രശ്നമാകുന്ന വിധത്തിലുള്ള പാമ്പ

ുകളെയും പൂച്ചകളെയും മനുഷ്യനെയും ഒന്നും ശ്രിഷ്ടിക്കാതിരുന്നാൽമതിയായിരുന്നു അദ്ധേഹത്തിനു. എന്നാൽ നാമെല്ലാം ജീവിച്ചിരിക്കുന്നു എന്നതു തെളിവായെടുത്താൽ അങ്ങനെ അദ്ധേഹം ചെയ്തില്ല എന്നുവേണം അനുമാനിക്കാൻ. കാരണം.. പൂച്ചകൾ ഇല്ലാതയാൽ ഈ ലോകത്തിലെ എലികളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നതൊരു മിഥ്യാ സങ്കൽപ്പം മാത്രമാകുന്നു. നേരെമറിച്ചു കുശുമ്പും കുന്നായ്മയും വേണ്ടതിലധികമുള്ള എലി സമൂഹം പൂച്ചകൾ ഉണ്ടാവുന്നതുകൊണ്ടാണു ആന്തരിക ചിദ്രങ്ങൾ മൂലം തമ്മിൽ തല്ലി നശിക്കാതിരിക്കുന്നതു. പ്രഭലമായൊരു ശത്രുവിനെ നേരിടാനുണ്ടെങ്കിലെ ജീവികൾ അതിന്റെ വർഗ്ഗവുമായി കൂടുതൽ അടുക്കാനുള്ള താല്പര്യം കാണിക്കൂ. അതുകൊണ്ടുതന്നെയാണു പൂച്ചകൾക്ക് മണികെട്ടാൻ എലികൾ തട്ടിൻപുറത്തു കുടുമ്പശ്രീ ചേരുന്നതു, എലിക്കെണീയിൽ കുടുങ്ങാതിരിക്കാൻ വേണ്ടി ഐക്യപെടലിന്റെ സമവാക്യങ്ങൾ ഉണ്ടാക്കുന്നതു.

നിങ്ങൾ ആലോചിച്ചു നോക്കൂ.. ഈ ഭൂമി മുഴുക്കെ കപ്പത്തോട്ടം, കുറെ മച്ചിൻ പുറങ്ങൾ, കൊപ്രച്ചാക്കുകൾ, അതിൽ കുറെ എലികുടുമ്പങ്ങൾ, അവറ്റകൾ തിന്നും ഭോഗിച്ചും കഴിയുക, അവസാനം ചത്തുപോവുക, ശൂന്യാകാശത്തുന്നിന്നു ഇതു കണ്ടുനിൽക്കാൻ ഒരു ദൈവവും. എത്ര വിരസമായിരിക്കും ആ അവസ്ഥ. നിങ്ങളൊരു കമ്പ്യൂട്ടർ ഗെയിം പ്രോഗ്രാമർ ആണെന്നു കരുതുക. ഒരു മാരിയോയെ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ എന്താണു ചെയ്യുക? മാരിയോയെ വിഘ്നങ്ങൾ ഒന്നും ഇല്ലാതെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയാണോ ചെയ്യുക? അത്തരം വിരസമായ ഒരു കളി കളിക്കാനോ കാണാനോ ആളൂകൾക്ക് താല്പര്യമുണ്ടാവുമോ? നേരെമറിച്ചു ഒട്ടേറെ സങ്കീർണതകളെയും സംഘർഷങ്ങളെയും അതിജീവിച്ചു മാരിയോ ലക്ഷ്യസ്ഥാനത്തു എത്തുക എന്നതാണു പ്രോഗ്രാമർക്കും കളിക്കാരനും താല്പര്യം ഉണ്ടാവുക. അല്ലെ? അതുപോലെ.. നിശ്ചിത കാലഘട്ടം ജീവജാലങ്ങളെ ഈ ഭൂമിയിൽ തിന്നാനും മറ്റും വിട്ടു അവരെ സ്വർഗ്ഗത്തിലേക്കും നരഗത്തിലേക്കും അയക്കുക അല്ല ഡിങ്കന്റെ ലക്ഷ്യം. മറിച്ചു സംഘർഷങ്ങളും സങ്കീർണ്ണതകളും നിറഞ്ഞ ഈ ലോകത്തുനിന്നു ഒരോ ജീവിയെയും സ്ഫുടം ചെയ്തെടുത്തു എത്തേണ്ടിടത്തു എത്തിക്കുക, അതുകണ്ടു നേരമ്പോക്കുക... അതിനുവേണ്ടിയാണത്രെ ഈ ലോകവും ഇക്കണ്ട ജീവജാലങ്ങളെയും, സസ്യലതാനായരാധികളെയും ഇക്കാണുന്ന സ്തൂല പ്രഭഞ്ചത്തിൽ ഡിങ്കൻ ഉണ്ടാക്കിയതു. അതിൽ എലി എന്ന സ്പീഷ്യസിന്റെ രൂപം മാത്രം ഡിങ്കൻ സ്വീകരിച്ചു എന്നേ അർഥമാക്കെണ്ടതുള്ളൂ.....
 
courtesy fb group of Dinkoists.