മലയാളം വിക്കിപ്രവർത്തകരുടെ സംഗമം 2011
പത്രക്കുറിപ്പ്
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവർത്തകസംഗമം 2011’ ജൂൺ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതൽ 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തൽപരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത. പരിപാടിയുടെ വിശദാംശങ്ങൾ താഴെ:
- പരിപാടി
- മലയാളം വിക്കിപ്രവർത്തകസംഗമം 2011
- സമയം
- രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ
- ആർക്കൊക്കെ പങ്കെടുക്കാം?
- വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആർക്കും പങ്കെടുക്കാം.
- കാര്യപരിപാടികൾ
- മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.
- സ്ഥലം
- ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് , കണ്ണൂർ - 2
- എത്തിച്ചേരാനുള്ള വഴി
- കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
- രജിസ്‌ട്രേഷൻ
- പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ help@mlwiki.in എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളിൽ ഒന്നിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
മലയാളം വിക്കിപ്രവർത്തകർ
Page in wikipedia
No comments:
Post a Comment