Tuesday, June 07, 2011

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍

ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.

ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.

വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ  പ്രിയപ്പെട്ട  പുസ്തകങ്ങള്‍  ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍.

ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ്
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
ഉറവിടം
മലയാളം ഇ ബുക്സ്
പങ്കാളി(കൾ)
ആത്മജെറിൻ ഫിലിപ്പ്കുഞ്ഞൻസ്, കല്യാണി, മനോജ്. കെമലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻശ്യാം കുമാർവിനേഷ് പുഷ്പർജ്ജുനൻജിഷ്ണു മോഹൻനിഷാന്ത്അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻഎ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി
98%
കുറിപ്പുകൾ
120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്. കെ യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.
സംശോധകർ

Saturday, June 04, 2011

 

 

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം 2011

പത്രക്കുറിപ്പ്

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കിസംരംഭങ്ങളിലെ സന്നദ്ധ സേവകരുടെ ‘വിക്കിപ്രവർത്തകസംഗമം 2011’ ജൂൺ 11 ശനിയാഴ്ച രാവിലെ 10 മണി മുതൽ മുതൽ 5 മണി വരെ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ചടങ്ങ് ജൂൺ 11-നു് രാവിലെ പത്തു മണിക്ക് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യ പ്രവർത്തകനുമായ ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന നാലാമത്തെ വിക്കി സംഗമമാണിത്.
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാഘടകം, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തൽ‌പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഇപ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ വിക്കിമീഡിയ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ടോറി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകത. പരിപാടിയുടെ വിശദാംശങ്ങൾ താഴെ:
പരിപാടി
മലയാളം വിക്കിപ്രവർത്തകസംഗമം 2011
സമയം
രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ
ആർക്കൊക്കെ പങ്കെടുക്കാം?
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
മലയാളം വിക്കിസംരംഭങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളത്തിലുള്ള വിക്കിസംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.
സ്ഥലം
ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് , കണ്ണൂർ - 2
എത്തിച്ചേരാനുള്ള വഴി
കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
രജിസ്‌ട്രേഷൻ
പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ help@mlwiki.in എന്ന വിലാസത്തിലേക്കു് ഇമെയിൽ അയക്കുകയോ, 9747555818, 9446296081 എന്നീ നമ്പറുകളിൽ ഒന്നിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
മലയാളം വിക്കിപ്രവർത്തകർ
Page in wikipedia