Tuesday, February 14, 2012

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 2

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു 
15 ഫെബ്രുവരി 2012 മുതൽ 15 ഏപ്രിൽ 2012 വരെ. വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം. വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. വൈജ്ഞാനിക സ്വഭാവമുള്ള സ്വതന്ത്ര ചിത്രങ്ങൾ താങ്കളുടെ പക്കൽ ഉണ്ടെങ്കിൽ 2012 ഫെബ്രുവരി 15 മുതൽ ഏപ്രിൽ 25 വരെയുള്ള തീയതികളിൽ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ അപ്‌ലോഡ് ചെയ്യുക. പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു തീയ്യതി: 15 ഫെബ്രുവരി 2012 മുതൽ 15 ഏപ്രിൽ 2012 വരെ. ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം. ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ പേജിൽ... 


മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു. ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു തീയ്യതി: 15 ഫെബ്രുവരി 2012 മുതൽ 15 ഏപ്രിൽ 2012 വരെ. ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം. ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് ( http://commons.wikimedia.org/w/index.php?title=Special%3AUpload&uselang=ml ) അല്ലെങ്കിൽ മലയാളം വിക്കിപീഡിയ കൂടുതല്‍ http://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_2 കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event|Year=2012}} എന്ന ഫലകം ചേർത്തിരിക്കണം. "കൂടുതൽ വിവരങ്ങൾ" (Additional info) എന്ന ഫീൽഡിലാണ് ഈ ഫലകം ചേർക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ഇതാവശ്യമാണ്. സംശയങ്ങൾ help@mlwiki.in എന്ന വിലാസത്തിലേക്ക് അയക്കുക.