സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കീപീഡിയയുടെ മലയാളം എഡിഷന്‍ 25,000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. ജൂലൈ 23 നാണ് മലയാളം വിക്കീപീഡിയ 25,000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 2002 ഡിസംബര്‍ 21ന് ആരംഭിച്ച മലയാളം വിക്കീപീഡിയ പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വര്‍ഷമാണ് ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.
മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി പേര്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ പ്രതിഫലേഛയില്ലാതെ നടത്തിയ പ്രയത്നം ആണ് മലയാളം വിക്കീപീഡിയയെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37,000 ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് 100 പേര്‍ മാത്രമാണ് മലയാളം വിക്കീപീഡിയയുടെ എഡിറ്റിംഗ് പ്രക്രിയയില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നത്.
2002 ഡിസംബർ 21-ന് സജീവമാകാൻ തുടങ്ങിയ മലയാളം വിക്കിപീഡിയ ഈ വർഷം ഡിസംബർ 21-നു പത്ത് വർഷം പൂർത്തിയാക്കുകയാണ്. 10 വർഷത്തിനുള്ളിൽ 25,000 ലേഖനം തികച്ചത് മലയാള ഭാഷയ്ക്കുതന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ള മലയാളികൾ ഈ സ്വതന്ത്രസംരംഭത്തിൽ പങ്കാളിയാകുകയാണെങ്കിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച ത്വരിതഗതിയിലാവുകയും ഭാവി മലയാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പദ്ധതികളായി മലയാളം വിക്കിപീഡിയ മാറുകയും ചെയ്യും.
ഇന്ത്യൻ വിക്കിപീഡിയകളിൽ ഈ കടമ്പ കടക്കുന്ന അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മലയാളത്തിനു മുൻപേ 25,000 ലേഖനങ്ങൾ എന്ന കടമ്പ കടന്ന ഇന്ത്യൻ ഭാഷകളിലെ മറ്റു് വിക്കിപീഡിയകൾ തെലുങ്ക്, ഹിന്ദി, മറാഠി, തമിഴു് എന്നിവയാണ്. 2012 ജൂലൈ മാസത്തെ കണക്കനുസരിച്ച് 37000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ടു് 100 പേർ മാത്രമാണു് മലയാളം വിക്കിപീഡിയയിൽ സജീവമായി തിരുത്തുന്നത്.
മലയാളം വിക്കിപീഡിയയില്‍ ഇരുപത്തയ്യായിരം ലേഖനങ്ങള്‍!!
ഈ മഹാസംരംഭത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാവേണ്ടേ!!
നിങ്ങളുടെ ഗ്രാമത്തെക്കുറിച്ചെഴുതൂ... നിങ്ങളുടെ പഞ്ചായത്തിനെ കുറിച്ചെഴുതൂ...
മലയാളം വിക്കിപ്പീഡിയ സന്ദർശിക്കൂ. ആർക്കും വിക്കിപ്പീഡിയയുടെ വളർച്ചയിൽ പങ്കാളിയാകാം. മലയാളം വിക്കിപീഡിയയുടെ വെബ്സൈറ്റ് http://ml.wikipedia.org/